Posted On
date_range Updated On
date_range വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി കവർച്ചക്ക് ശ്രമം
ഉപ്പള: വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി ആഭരണങ്ങള്‍ കവരാന്‍ ശ്രമം. ഉപ്പള മൂസോടി കണങ്കളംപാടിയിലെ 80കാരി ആയിഷാബിയെയാണ് ആക്രമിച്ചത്.
കഴിഞ്ഞദിവസം ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ആയിഷാബി തന്റെ പശുക്കള്‍ക്ക് വെള്ളം കൊടുക്കവെ പര്‍ദ്ദ ധരിച്ചെത്തിയ ആള് ആയിഷാബിയുടെ കണ്ണുകളിലേക്ക് മുളകുപൊടി വിതറുകയും കഴുത്തിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങള്‍ കവരാന്‍ ശ്രമിക്കുകയുമായിരുന്നു.
എന്നാൽ, ആയിഷാബി ബഹളം വെക്കുകയും അയൽവാസികള്‍ എത്തുന്നതിനിടെ പ്രതി കടന്നുകളയുകയുമായിരുന്നു. ആയിഷാബി ചികിത്സതേടി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.