പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന മാങ്ങാട് ഖിളർ ജുമാ മസ്ജിദ്
ഉദുമ: പുതുക്കിപ്പണിത മാങ്ങാട് ഖിളർ ജുമാ മസ്ജിദ് നവംബർ 22നു 3.30നു പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. കീഴൂർ സംയുക്ത ജമാഅത്ത് ഖാദി ത്വാഖ അഹ്മദ് അൽ അസ്ഹരി പള്ളി വഖഫ് പ്രഖ്യാപനം നടത്തും. മാങ്ങാട് ജുമാ മസ്ജിദ് ഖതീബ് ഖാലിദ് ഫൈസി ചേരൂർ പ്രാർഥന നടത്തും.
ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് എം. ഹസൈനാർ അധ്യക്ഷതവഹിക്കും. നിർമാണ കമ്മിറ്റി ജനറൽ കൺവീനർ എ.ആർ. ഹസൻ ഹാജി ചോയിച്ചിങ്കല്ല് സ്വാഗതം പറയും.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും. ദുബൈ കമ്മിറ്റി പുറത്തിറക്കുന്ന സുവനീർ ഡോ. എൻ.എ. മുഹമ്മദ്, ഖത്തർ കമ്മിറ്റി പുറത്തിറക്കുന്ന സുവനീർ കല്ലട മാഹിൻ ഹാജി എന്നിവർ പ്രകാശനം ചെയ്യും. സിലോൺ മൊയ്തീൻ കുഞ്ഞിഹാജി, നൂർ മുഹമ്മദ് ഖത്തർ എന്നിവർ ഏറ്റുവാങ്ങും. എം. ഹസൈനാർ, എം. അഹമ്മദ് മാസ്റ്റർ, അഡ്വ. എം.കെ. മുഹമ്മദ് കുഞ്ഞി, എം. മുഹമ്മദ് കുഞ്ഞി, പി.എ. ഹസൈനാർ ഹാജി എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഏഴിന് മാങ്ങാട് ഖതീബ് ഖാലിദ് ഫൈസി ചേരൂർ മതപ്രഭാഷണം നടത്തും. 23നു മൂന്നിന് സാംസ്കാരിക സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ
എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. എം.കെ. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിക്കും. 24നു നാലിന് പ്രവാസി സംഗമം മേൽപറമ്പ് സി.ഐ ഉത്തംദാസ് ഉദ്ഘാടനം ചെയ്യും. 25നു രാവിലെ 10നു മഹൽ കുടുംബസംഗമം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.