representative image
ഉദുമ: ബജറ്റ് പ്രസംഗത്തിൽ ജില്ലയിൽ പ്രഖ്യാപിച്ച മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ബേക്കലിൽ. കോഴ്സ് ജനുവരിയിൽ ആരംഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചതായി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. മന്ത്രിയുടെ നിയമസഭ സമുച്ചയത്തിലെ ഓഫിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സ്ഥാപനത്തിെൻറ പേര് 'മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ബേക്കല്‍' എന്ന് തീരുമാനമായത്. മാരിടൈം ബോര്‍ഡ് നടത്തുന്ന ഹ്രസ്വകാല കോഴ്സുകള്‍ ഈ അക്കാദമിക വര്‍ഷത്തില്‍ ആരംഭിക്കാനും അടുത്തവര്‍ഷം മുതല്‍ ഡിഗ്രിക്ക് സമാനമായ ദീര്‍ഘകാല കോഴ്സുകള്‍ പടിപടിയായി തുടങ്ങാനും തീരുമാനമായി.
കോഴ്സുകള്‍ ആരംഭിക്കുന്നതിന് ബി.ആര്.ഡി.സിയുടെ തച്ചങ്ങാട് കള്‍ചറല്‍ സെൻറർ വിട്ടുതരണമെന്നാവശ്യപ്പെട്ട് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നേരെത്തെ തന്നെ ചീഫ് സെക്രട്ടറിക്കും ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന അഡീഷനൽ ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. മാരിടൈം ബോര്‍ഡ് അധികൃതര്‍ രേഖാമൂലം ടൂറിസം വകുപ്പിന് കത്ത് നല്‍കുന്നതോടെ ഈ വിഷയത്തില്‍ തീരുമാനമാകും.
യോഗത്തിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്മാന് പി.ജെ. മാത്യു, ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എച്ച്. ദിനേശന് ഐ.എ.എസ്, മെംബര്‍ അഡ്വ. ഉത്തമന്, പോര്‍ട്ട് അഡീഷനല്‍ സെക്രട്ടറി രമേശ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അന്‍വര്‍, ജില്ല പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ പ്രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ബേക്കലിെന്റ തുടര്‍ നടപടി മുന്നോട്ടുകൊണ്ടുപോകുന്നതിലേക്ക് നോഡല്‍ ഓഫിസറായി പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ പ്രതീഷിന് ചുമതല നല്‍കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.