കണിക്കൊന്നയല്ലേ; പൂക്കാതിരിക്കാനാവില്ല

ഉദുമ: കാർഷികോത്സവമായ വിഷുവിന്റെ വരവേൽപിനായി പതിവിലും നേരത്തേയാണ്‌ ഇക്കുറി കണിക്കൊന്ന പൂവിട്ടത്. മാസങ്ങൾക്കു മുമ്പുതന്നെ കണിക്കൊന്ന പൂത്തുനിൽക്കുന്ന സമൃദ്ധമായ കാഴ്ച പലയിടങ്ങളിലും കാണാൻ തുടങ്ങിയിരുന്നു. ശരാശരി 10 മുതൽ 15 മീറ്റർ വരെ ഉയരത്തിൽ കൊന്നവൃക്ഷം വളരാറുണ്ട്.

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാരവീട്ടിൽ നാഗത്തറയിലെ കൊന്നമരം പൂത്തുലഞ്ഞു കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലേക്ക് തൂങ്ങിക്കിടക്കുകയാണ്. റെയിൽവേ പ്ലാറ്റ്ഫോമിൽ എത്തുന്നവർക്ക് സ്വർണക്കാഴ്ചയാണിത്. വിഷുവിനു തലേന്നാൾ വഴിയോരങ്ങളിൽ കൊന്നപ്പൂക്കൾ വില്പനക്കായി എല്ലാ വർഷവും എത്താറുണ്ട്.

Tags:    
News Summary - Gold shower tree blossoms in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.