സുകുമാരൻ പൂച്ചക്കാട് നാമനിർദേശ പത്രിക തയാറാക്കി നൽകുന്നു

സുകുമാരൻ പൂച്ചക്കാട് ഒടുവിൽ സ്വന്തം നോമിനേഷൻ തയാറാക്കി പത്രിക നൽകി

ഉദുമ: ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലം പള്ളിക്കരയിൽ നോമിനേഷൻ പൂരിപ്പിക്കൽ യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കൺവീനർ കൂടിയായ സുകുമാരൻ പൂച്ചക്കാടാണ്.

ചിത്രകാരനായ സുകുമാരൻ പൂച്ചക്കാടി​െൻറ അക്ഷരങ്ങളിലും അത് തെളിഞ്ഞു കാണാം. ഒരു പത്രിക പൂർത്തീകരിക്കാൻ മണിക്കൂറുകൾ വേണ്ടിവരുമ്പോൾ ഏറക്കുറെ പത്രികകളും 15 മിനിറ്റ് കൊണ്ട് ഇദ്ദേഹം എഴുതിത്തീർക്കും. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലെ അനുഭവത്തിൽ ഇന്നുവരെ അദ്ദേഹം എഴുതിയ ഒരു പത്രികയും തള്ളുകയുണ്ടായില്ല.

ജംഗമസ്വത്തുക്കൾ, സ്ഥാവര സ്വത്തുക്കൾ, ബാധ്യത -കുടിശ്ശിക എന്നിവ എഴുതാനുള്ള കോളം വളരെ കുറവെന്ന് സുകുമാരൻ പറയുന്നു. ഓരോ ആളുകൾക്കും വ്യത്യസ്തമായ വിവരങ്ങളാണ് ഇത്തരം കോളങ്ങളിൽ പൂരിപ്പിക്കേണ്ടി വരുന്നത്. നാമനിർദേശക​െൻറ ക്രമനമ്പർ, നിയോജക മണ്ഡലം, പഞ്ചായത്ത് എന്നിവ ചോദിക്കുമ്പോൾ പട്ടികയുടെ പാർട്ട് നമ്പർ ആവശ്യപ്പെടാത്തത് തെറ്റാണ്. ഒരു വാർഡിൽ രണ്ട് ഭാഗങ്ങൾ ഉണ്ട്. വരണാധികാരിക്ക് പരിശോധനക്ക് വളരെ പ്രയാസമാണ് ഈ ഒരു ചോദ്യം ഇല്ലാത്തതിനാൽ. സ്വത്തുക്കളുടെ കാര്യത്തിൽ ഏലുക എന്ന പദം പലരെയും സംശയിപ്പിക്കുന്നു. സ്ഥലത്തി​െൻറ അതിരുകളാണ് എന്നാണിതി​െൻറ അർഥം.

ഏറ്റവും ഒടുവിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷനിൽ സ്​ഥാനാർഥിയായപ്പോയും സ്വന്തം പത്രിക എഴുതിയത് സുകുമാരൻ തന്നെയാണ്. പല പഞ്ചായത്തിൽ നിന്നും സംശയങ്ങൾ തീർക്കാനും എഴുതാനുമായി മറ്റു രാഷ്​ട്രീയ കക്ഷികളും ഇദ്ദേഹത്തെ തേടി വരാറുണ്ട്. പള്ളിക്കര പഞ്ചായത്തിലെ 21ാം വാർഡിലെ യു.ഡി.എഫ് സ്​ഥാനാർഥി ഉഷാകുമാരിയുടെ പത്രികയാണ് ആദ്യമെഴുതിയത്. ഉദുമ ബ്ലോക്ക് കോൺഗ്രസി​െൻറ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ സുകുമാരൻ പൂച്ചക്കാട് എൽ.ഡി.എഫി​െൻറ കെ. മണികണ്ഠനെതിരെയാണ്‌ മത്സരിക്കുന്നത്. പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതി തെരഞ്ഞെടുപ്പി​െൻറ പത്രിക എഴുതിയ പരിചയസമ്പത്താണ് ഇത്ര കൃത്യമായി എഴുതാൻ കഴിയുന്നതെന്ന് സുകുമാരൻ പറയുന്നു.

Tags:    
News Summary - Finally sukumar poochakkad prepared his own nomination and submitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.