വിരമിച്ച അംഗൻവാടി അധ്യാപിക കല്യാണിക്ക് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ കല്യാണിക്ക് ഉപഹാരം സമ്മാനിക്കുന്നു

അംഗൻവാടി അധ്യാപികയുടെ യാത്രയയപ്പ് ആഘോഷമാക്കി നാട്ടുകൂട്ടം

ഉദുമ: സർവിസിൽനിന്ന് പിരിയുന്ന അംഗൻവാടി അധ്യാപികക്ക് പൊതുവേദിയിൽ നൽകിയ യാത്രയയപ്പ് ആഘോഷമാക്കിമാറ്റി നാട്ടുകൂട്ടായ്മ. 36 വർഷത്തെ സേവനത്തിനുശേഷം കരിപ്പോടി അംഗൻവാടിയിൽനിന്ന് വിരമിച്ച കല്യാണി ടീച്ചർക്ക് നൽകുന്ന യാത്രയയപ്പ് ആഘോഷമാക്കാൻ കരിപ്പോടി, ആറാട്ടുകടവ്, വെടിത്തറക്കാൽ പ്രദേശവാസികളും ടീച്ചറെ സ്നേഹിക്കുന്ന കുട്ടികളും രക്ഷിതാക്കളും ഒത്തുചേരുകയായിരുന്നു.

കരിപ്പോടി അംഗൻവാടിയിൽനിന്ന് വാദ്യമേളങ്ങളോടെ ഘോഷയാത്രയായി കല്യാണി ടീച്ചറെ ഗ്രീൻവുഡ്സ് പബ്ലിക്ക് സ്കൂളിൽ ഒരുക്കിയ വേദിയിലേക്ക് ആനയിച്ചു. യാത്രയയപ്പ് ആഘോഷം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വിരമിച്ച അംഗൻവാടി അധ്യാപിക കല്യാണിക്ക് ഗ്രീൻവുഡ്‌സ് സ്കൂളിൽ യാത്രയയപ്പ് നൽകിയപ്പോൾ

ഉദുമ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്വർണപതക്കവും പണക്കിഴിയും നിരവധി പുരസ്‌കാരങ്ങളും ടീച്ചർക്ക് സമ്മാനിച്ചു.

26 വർഷം മൃഗ സംരക്ഷണ വകുപ്പിൽ അസി. ഫീൽഡ് ഓഫിസറായി വിരമിച്ച ടി. നാരായണനെ യോഗത്തിൽ അനുമോദിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ, പഞ്ചായത്ത്‌ അംഗങ്ങളായ പി. സുധാകരൻ, ചന്ദ്രൻ നാലാംവാതുക്കൽ, കസ്തൂരി ബാലൻ, പുഷ്പാവതി, ബഷീർ പാക്യാര, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ.വി. രാജേന്ദ്രൻ, വി. ആർ. ഗംഗാധരൻ, സി.കെ. അശോകൻ, എ.ബാലകൃഷ്ണൻ, പുഷ്പ ജയൻ കെ. ഗോപാലൻ ആചാരി, ശശി കട്ടയിൽ, വിനോദ്, മനോജ്‌, കെ.ജി. മാധവൻ എന്നിവർ സംസാരിച്ചു.


Tags:    
News Summary - farewell for Anganwadi teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.