മുക്കുപണ്ടം തട്ടിപ്പ്: ഒരാൾകൂടി അറസ്​റ്റിൽ

ഉദുമ: ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദുമ ശാഖയിൽനിന്ന്​ മുക്കുപണ്ടം പണയപ്പെടുത്തി രണ്ടേമുക്കാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാളെകൂടി പൊലീസ് അറസ്​റ്റ്​ ചെയ്തു.

കളനാട്ടെ മൊയ്തീൻ ഷാഹിദിനെയാണ് ബേക്കൽ പൊലീസ് അറസ്​റ്റ്​ ചെയ്തത്.

കേസിൽ ആകെ 13 പ്രതികളാണുള്ളത്. ബാങ്കിൽ നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പു പുറത്തായത്. ചെമ്പിൽ സ്വർണം പൂശിയ തിരൂർ പൊന്ന് പണയപ്പെടുത്തിയാണ് കോടികൾ തട്ടിയത്. 2020 ഒക്ടോബർ മുതൽ 2021 ജൂൺ 31 വരെയുള്ള ഒമ്പത്​ മാസക്കാലയളവിലാണ് തട്ടിപ്പ് നടന്നത്. കേസിൽ ഇനി ഒമ്പത്​ പ്രതികളെകൂടി പിടികൂടാനുണ്ട്.

Tags:    
News Summary - fake gold scam: Another arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.