എട്ടാം ക്ലാസ്‌ വിദ്യാർഥിനിയുടെ ആത്​മഹത്യ: കർശന നടപടി വേണം

ഉദുമ: സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർഥിനി ആത്​മഹത്യ ചെയ്യാനിടയായ സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് ബാലസംഘം ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ഈ സ്‌കൂളിലെ അധ്യാപകൻ മൊബൈൽ ഫോണിലൂടെ പെൺകുട്ടിയെ കെണിയിൽപെടുത്തിയെന്നാണ്‌ ആരോപണം. കോവിഡ്‌ കാലത്ത്‌ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട അധ്യാപകർ തന്നെ ചതിക്കുഴികൾ തീർക്കുന്നത്‌ കർശനമായി തടയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ബേക്കലത്ത്‌ സംസ്ഥാന സെക്രട്ടറി സരോദ്‌ ചങ്ങാടത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ല പ്രസിഡൻറ്​ കെ.വി. ശിൽപ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രവീൺ പാടി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന ജോയൻറ്​ സെക്രട്ടറി വിഷ്‌ണു ജയൻ, ജില്ല എക്‌സ്‌ക്യൂട്ടിവംഗം പി. ജനാർദനൻ,

ജില്ല കൺവീനർ മധു മുതിയക്കാൽ, ജില്ല കോഒാഡിനേറ്റർ ബി. വൈശാഖ്‌, ഒ.എം. ബാലകൃഷ്‌ണൻ, ടി.പി. സഭിരാമി, കെ. നന്ദലാൽ, ഇ ശ്രീരൂപ്‌, വിവ്യാത്‌ റായ്‌, സജിത റായ്‌ എന്നിവർ സംസാരിച്ചു. ടി.സി. സുരേഷ്‌ സ്വാഗതം പറഞ്ഞു.

വിദ്യാർഥിനിയുടെ മരണം: സമഗ്ര അന്വേഷണം വേണം –സ്​കൂൾ മാനേജ്മെൻറ്

ദേളി: സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്​കൂൾ വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് സ്​കൂൾ മാനേജ്മെൻറ് ആവശ്യപ്പെട്ടു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ വ്യക്​തിയെ സംരക്ഷിക്കുന്ന ഒരു നിലപാടും സ്​ഥാപനത്തി‍െൻറ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ല. വളരെ അച്ചടക്കത്തോടും ധാർമിക അന്തരീക്ഷത്തിലും നടന്നുവരുന്ന സ്​കൂളിൽ ഇത്തരം പ്രവണതകൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. അന്വേഷണവുമായി പൊലീസിന് എല്ലാവിധ സഹകരണവും മാനേജ്മെൻറ് ഉറപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി ട്രഷറർ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. സയൻസ്​ കോളജ് വർക്കിങ്​​ സെക്രട്ടറി എൻ.എ. അബൂബക്കർ ഹാജി, പി.ടി.എ പ്രസിഡൻറ് ഹാജി അബ്്ദുല്ല ഹുസൈൻ കടവത്ത്, കേന്ദ്ര കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ പള്ളങ്കോട് അബ്്ദുൽഖാദിർ മദനി, അബ്്ദുൽ കരീം സഅദി ഏണിയാടി, സ്​കൂൾ മാനേജർ എം.എ. അബ്്ദുൽ വഹാബ്, പ്രിൻസിപ്പൽ ഹനീഫ് അനീസ്​, അഡ്മിനിസ്​േട്രറ്റർ സ്വാദിഖ് ആവളം, സുലൈമാൻ ഹാജി എന്നിവർ സംസാരിച്ചു.


Tags:    
News Summary - Eighth grade student suicide: Strict action is required

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.