സഫ ഫാത്തിമ

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ആത്​മഹത്യയിൽ അന്വേഷണം വേണമെന്ന്


ഉദുമ:കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത, കളനാട് വില്ലേജ് ഓഫിസിനടുത്ത് താമസിക്കുന്ന മൻസൂർ തങ്ങളുടെ മകളും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ സഫ ഫാത്തിമയുടെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് മുസ്​ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത്​ കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.ഡി. കബീർ, ഉദുമ മണ്ഡലം പ്രസിഡൻറ്​ റഊഫ് ബായിക്കര, ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡൻറ്​ സുഫൈജ അബൂബക്കർ, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായ ശംസുദ്ദീൻ തെക്കിൽ, ആയിഷ അബൂബക്കർ, യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത്​ പ്രസിഡൻറ്​ അബൂബക്കർ കടാങ്കോട്, ജനറൽ സെക്രട്ടറി നശാത് പരവനടുക്കം, ട്രഷറർ ഉബൈദ് നാലപ്പാട്, സെക്രട്ടറി ശാനി കടവത്ത്, എസ്.ടി.യു ജില്ല സെക്രട്ടറി അബൂബക്കർ കണ്ടത്തിൽ, ആരിഫ് ഒരവങ്കര എന്നിവർ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.

ദുരൂഹത അകറ്റണം–എം.എസ്.എഫ്

ഉദുമ: ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന സഫ ഫാത്തിമയുടെ ദുരൂഹ മരണത്തിൽ കൃത്യമായ അന്വേഷണം നടത്തി ആശങ്കകൾ നീക്കണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.


Tags:    
News Summary - Eighth grade student suicide: Inquiry needed - Youth League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.