കുളത്തിലെ കുളിയെ ചൊല്ലി ഏറ്റുമുട്ടി; ഏഴുപേർക്ക് പരിക്ക്

ഉദുമ: കുളത്തില്‍ കുളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ക്ലബ് പ്രവർത്തകർ ഏറ്റുമുട്ടി കബഡി താരങ്ങള്‍ ഉൾപ്പെടെ ഏഴു പേര്‍ക്ക് പരിക്ക്. കുതിരക്കോട്ടെ സംഘചേതന ക്ലബ് പ്രവർത്തകരായ ഉദുമ അരവത്ത് ജിതേഷ് (22), കബഡി താരം മല്ലേഷ് (22), സുമേഷ് (22), ധനല്‍ (21), യുവശക്തി ക്ലബ് പ്രവർത്തകരായ ആലിങ്കാൽ അഭിലാഷ് (32), സുജിത്ത് (33), നിഷാന്ത് (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ കുത്തേറ്റ് ഗുരുതര നിലയിൽ ജിതേഷിനെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. മല്ലേഷിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റുള്ളവർ കാസര്‍കോട്ടെ വിവിധ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട്​ ഉദുമ അരവത്താണ്​ സംഭവം.

അരവത്ത് അത്തികുളത്തില്‍ കുളിക്കുന്നതിനിടെ അരവത്ത് യുവശക്തിയുടെ 15 ഓളം വരുന്ന സംഘം മാരകായുധങ്ങളുമായി സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന്​ ആശുപത്രിയില്‍ കഴിയുന്നവര്‍ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

കബഡി കളിയുമായി ബന്ധപ്പെട്ട് നേരത്തേ ഇവിടെ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇത് പറഞ്ഞ് തീര്‍ത്തിരുന്നുവെങ്കിലും അതി‍െൻറ വൈരാഗ്യമായിരിക്കാം അക്രമമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോവിഡ് കാലം ആയതുകൊണ്ട് പുറമെ നിന്നുള്ളവർ കുളത്തിൽ കുളിക്കുന്നത് വിലക്കിയിരുന്നു.

ഇതിലുള്ള വിരോധത്തിൽ വൈകീട്ട് ആയുധങ്ങളുമായി സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്ന് യുവശക്​തി ക്ലബ് പ്രവർത്തകർ പറഞ്ഞു. കുതിരക്കോട്ടെ സജിത്തി‍െൻറ പരാതിയിൽ അഭിലാഷ്, സുജിത്ത്, അഭിജിത്ത്, വിനോദ്, വിജയന്‍ തുടങ്ങി കണ്ടാലറിയാവുന്ന രണ്ടുപേർക്കുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Clashed over bathing in pool; Seven people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.