ബബീഷിനെ കോട്ടിക്കുളം മർച്ചൻറ് നേവി ക്ലബ് ഭാരവാഹികൾ ആദരിച്ചപ്പോൾ
ഉദുമ: കീഴൂർ കടൽ ദുരന്തത്തിൽ രക്ഷകനായ ബബീഷിനെ കോട്ടിക്കുളം മർച്ചൻറ് നേവി ക്ലബ് ഭാരവാഹികൾ ആദരിച്ചു. ബേക്കൽ കുറുമ്പ ഭഗവതി ക്ഷേത്ര സന്നിധിയിൽ കുളിയൻ വെളിച്ചപ്പാടെൻറ സാന്നിധ്യത്തിലാണ് പൊന്നാടയും ആരോഗ്യ കിറ്റും പരിതോഷിതങ്ങളും നൽകി ആദരിച്ചത്. മർച്ചൻറ് നേവി ക്ലബ് ഭാരവാഹികളായ പാലക്കുന്നിൽ കുട്ടി, നാരായണൻ കുന്നുമ്മൽ, യു.കെ. ജയപ്രകാശ്, സി. ആണ്ടി, കൃഷ്ണൻ മുദിയക്കാൽ, എം. കൃഷ്ണൻ, ടി.വി. രാഘവൻ, കെ.രാധാകൃഷ്ണൻ, കൃഷ്ണൻ കുതിർമൽ എന്നിവർ പങ്കെടുത്തു.
ബബീഷിനെ ചെമ്മനാട് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു
കോളിയടുക്കം: കീഴൂർ തോണി അപകടത്തിൽപെട്ട മൂന്നുപേരെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ബബീഷ് കീഴൂരിനെ ചെമ്മനാട് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ഭരണസമിതിയുടെ ഉപഹാരം പ്രസിഡൻറ് സുഫൈജ അബൂബക്കർ നൽകി. വൈസ് പ്രസിഡൻറ് മൻസൂർ കുരിക്കൾ അനുമോദന പത്രം കൈമാറി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ആയിഷ അബൂബക്കർ, ഷംസുദ്ദീൻ തെക്കിൽ, രമ ഗംഗാധരൻ, മെംബർമാരായ ഇ. മനോജ് കുമാർ, സുജാത രാമകൃഷ്ണൻ,കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.