ആക്രമണത്തിൽ പരിക്കേറ്റ സത്താർ

സ്വത്ത് തർക്കം: ദമ്പതികളെയും മാതാവിനെയും വീടുകയറി ആക്രമിച്ചു

പടന്ന: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ, മാവിലാക്കടപ്പുറം പുലിമുട്ട് പരിസരത്തു താമസിക്കുന്ന കെ.സി. നുസ്രത്, ഭർത്താവ് വി. സത്താർ, മാതാവ് കെ.സി. നഫീസത്ത് എന്നിവരെ വീടുകയറി ആക്രമിച്ചു. വീടി​െൻറ ആധാരം ചോദിച്ചുവന്ന നുസ്രത്തി​െൻറ സഹോദരന്മാരായ റഷീദ്, മുഷ്താഖ് എന്നിവർ ഇരുമ്പുവടി പോലുള്ള മാരകായുധങ്ങൾകൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി. വീട്ടുപകരണങ്ങൾ നശിപ്പിച്ചതായും പറയുന്നു. തലക്ക് സാരമായി പരിക്കേറ്റ സത്താർ, നുസ്രത്ത് എന്നിവരെ ചെറുവത്തൂർ കെ.എ.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





Tags:    
News Summary - Property Dispute: Couple and mother assaulted at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.