പടന്ന വടക്കേപ്പുറത്ത് അർജൻറീന ആരാധകർ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്


ഫ്ല​ക്സു​ക​ൾ ഉ​യ​രു​ന്നു; നാ​ട് ഫു​ട്ബാ​ൾ ജ്വ​ര​ത്തി​ലേ​ക്ക്

പ​ട​ന്ന: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ പ​ടി​വാ​തി​ലി​ൽ എ​ത്തി​നി​ൽ​ക്കേ നാ​ട് ഫു​ട്ബാ​ൾ ജ്വ​ര​ത്തി​ലേ​ക്ക്. ഇ​ഷ്‌​ട താ​ര​ങ്ങ​ളു​ടെ​യും ടീ​മു​ക​ളു​ടെ​യും ഫ്ല​ക്സു​ക​ളും ക​ട്ടൗ​ട്ടു​ക​ളും സ്ഥാ​പി​ച്ച് ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ ലോ​ക​ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. പ​തി​വു​പോ​ലെ അ​ർ​ജ​ൻ​റീ​ന, ബ്ര​സീ​ൽ ടീ​മു​ക​ൾ​ക്കാ​ണ് ആ​രാ​ധ​ക​ർ ഏ​റെ. റൊ​ണാ​ൾ​ഡോ ആ​രാ​ധ​ക​ർ പോ​ർ​ച്ചു​ഗ​ലി​ന്റെ പി​ന്നി​ലും അ​ണി​നി​ര​ക്കു​ന്നു. ഫ്രാ​ൻ​സ്, ജ​ർ​മ​നി തു​ട​ങ്ങി​യ ടീ​മു​ക​ൾ​ക്കും ആ​രാ​ധ​ക​രു​ണ്ട്.

ഇ​ത്ത​വ​ണ മ​ത്സ​രം ന​ട​ക്കു​ന്ന​ത് അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​കോ എ​ന്നീ വ​ട​ക്കേ അ​മേ​രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലെ രാ​ജ്യ​ങ്ങ​ളി​ലാ​യ​തി​നാ​ൽ ഇ​ന്ത്യ പോ​ലു​ള്ള ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പു​ല​ർ​ച്ച മു​ത​ൽ ഒ​ക്കെ​യാ​ണ് മ​ത്സ​ര സ​മ​യം. അ​ത് ലോ​ക​ക​പ്പി​ന്റെ പ​കി​ട്ടി​ന് മാ​റ്റ് കു​റ​ച്ചി​ട്ടു​ണ്ട്. കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണം കു​റ​യു​മോ എ​ന്ന ഭ​യ​ത്താ​ൽ വ​ൻ​കി​ട ചാ​ന​ലു​ക​ൾ ഒ​ന്നും ത​ന്നെ മ​ത്സ​ര​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യാ​ൻ മു​ന്നോ​ട്ട് വ​ന്നി​ട്ടി​ല്ല എ​ന്ന​ത് കോ​ടി​ക്ക​ണ​ക്കി​ന് ഫു​ട്ബാ​ൾ ആ​രാ​ധ​ക​രെ ആ​ശ​ങ്ക​യി​ൽ ആ​ഴ്ത്തി​യി​ട്ടു​ണ്ട്. എ​ങ്കി​ലും ചി​ല ക​മ്പ​നി​ക​ൾ ഫി​ഫ​യു​മാ​യി ധാ​ര​ണ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട് എ​ന്ന വാ​ർ​ത്ത​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

Tags:    
News Summary - Fluxes are rising; the country is in the grip of football fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.