ലോക റേഡിയോ ദിനത്തിൽ ഓൺലൈൻ റേഡിയോ പരിപാടി അവതരിപ്പിച്ച എടച്ചാക്കൈ എ.യു.പി സ്കൂളിലെ റൈ​ഹാ​ൻ റു​ഖി​യ, റ​ഷ, സാ​ൻ​വി​യ, ഹി​സ്ബ ഹാ​ഷിം, റ​ബീ​ഹ് എന്നിവർ

പാട്ടും കളികളുമായി കുരുന്നുകളുടെ ഓൺലൈൻ റേഡിയോ ഹിറ്റ്​

പ​ട​ന്ന: ലോ​ക റേ​ഡി​യോ ദി​ന​ത്തി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച് കു​രു​ന്നു​ക​ൾ. ഉ​ദി​നൂ​ർ എ​ട​ച്ചാ​ക്കൈ എ.​യു.​പി സ്കൂ​ളി​ലെ ഒ​ന്നാം ത​ര​ത്തി​ലെ കു​രു​ന്നു​ക​ളാ​ണ് സ്കൂ​ളി​‍െൻറ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ച​ങ്ങാ​ത്തം എ​ന്ന പേ​രി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സ​മ​ന്വ​യി​പ്പി​ച്ച് റേ​ഡി​യോ പ​രി​പാ​ടി​യാ​യി അ​വ​ത​രി​പ്പി​ച്ച​ത്.

സാ​ഹി​ത്യ​കാ​ര​ൻ ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്​​റ്റ​ർ പി.​വി. ഭാ​സ്ക​ര​ൻ, അ​നീ​ഷ് വെ​ങ്ങാ​ട്ട് എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി. ഒ​ന്നാം ത​ര​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ഹി​സ്ബ ഹാ​ഷിം, റൈ​ഹാ​ൻ റു​ഖി​യ, സാ​ൻ​വി​യ, റ​ഷ, റ​ബീ​ഹ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

അ​ധ്യാ​പി​ക​മാ​രാ​യ ഇ.​പി. പ്രി​യ, കെ.​വി. ജ​യ​ശ്രീ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.