കു​ഞ്ഞി​ക്കൃ​ഷ്ണ​നെ ന​ട​ൻ വി​ജ​യ രാ​ഘ​വ​ൻ

അ​നു​മോ​ദി​ക്കു​ന്നു

അംഗീകാരം നാടിന് സമർപ്പിച്ച് കുഞ്ഞിക്കൃഷ്ണൻ

പ​ട​ന്ന: ആ​ദ്യ​സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​നു​ത​ന്നെ ല​ഭി​ച്ച സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം സ്വ​ന്തം നാ​ടി​ന് സ​മ​ർ​പ്പി​ച്ച് മി​ക​ച്ച സ്വ​ഭാ​വ ന​ട​നു​ള്ള പു​ര​സ്കാ​ര ജേ​താ​വ് പി.​പി. കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ. ത​നി​ക്ക് പി​ന്തു​ണ ന​ൽ​കി​യ ത​ടി​യ​ൻ കൊ​വ്വ​ൽ, ഉ​ദി​നൂ​ർ ഗ്രാ​മ​ത്തി​നും പ​ട​ന്ന പ​ഞ്ചാ​യ​ത്തി​നും ആ​ദ്യ സി​നി​മ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പു​ര​സ്കാ​രം സ​മ​ർ​പ്പിക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം വി​സ്മ​യ സ്റ്റു​ഡി​യോ​വി​ൽ ‘പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി’ എ​ന്ന സി​നി​മ​യു​ടെ ഡ​ബ്ബി​ങ്ങി​നി​ട​യി​ലാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച വി​വ​രം അ​റി​ഞ്ഞ​ത്. അം​ഗീ​കാ​ര​ത്തി​ൽ എ​റെ സ​ന്തോ​ഷം തോ​ന്നു​ന്നു. യാ​ദൃ​ശ്ചി​ക​മാ​യി സി​നി​മ​യി​ൽ എ​ത്തി​യ ത​ന്നെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് മി​ക​ച്ച അ​വ​സ​രം ന​ൽ​കി​യ സം​വി​ധാ​യ​ക​ൻ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്​​ട​ർ സു​ധീ​ഷ് ഗോ​പി​നാ​ഥ​ൻ, രാ​ജേ​ഷ് മാ​ധ​വ​ൻ, രാ​ഗേ​ഷ് ഉ​ഷാ​ർ, ഗോ​കു​ൽ, അ​നി​ൽ തു​ട​ങ്ങി സി​നി​മ​യി​ലെ മു​ഴു​വ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഈ ​പു​ര​സ്കാ​ര​ത്തി​െ​ന്റ പേ​രി​ൽ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യ ‘ന്നാ ​താ​ൻ കേ​സ് കൊ​ട്’ എ​ന്ന ചി​ത്ര​ത്തി​ൽ തു​ട​ക്ക​ക്കാ​ര​ന്‍റെ പ​ത​ർ​ച്ച​യി​ല്ലാ​തെ ത​ന്‍റെ വേ​ഷം ഭം​ഗി​യാ​ക്കി​യ കു​ഞ്ഞി​ക്കൃ​ഷ്ണ​െ​ന്റ അ​ഭി​ന​യം സി​നി​മ ഇ​റ​ങ്ങി​യ സ​മ​യ​ത്ത് ത​ന്നെ വ്യാ​പ​ക​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Kunhikrishnan submitted the recognition to the nation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.