വെള്ളരിക്കുണ്ട് കല്ലഞ്ചിറ പാലത്തിനായി ആരംഭിച്ച പ്രാഥമിക നിർമാണ പ്രവൃത്തി നിലച്ചപ്പോൾ

കല്ലഞ്ചിറ പാലം നിർമാണം ഇഴയുന്നു

നീലേശ്വരം: ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് കല്ലൻചിറ ചീറ്റക്കാൽ കുഴിങ്ങാട് പ്രദേശവാസികളുടെ സ്വപ്ന പാലം ഇനിയും യാഥാർഥ്യമാകില്ല. നാട്ടുകാർക്ക് തോട് കടക്കാൻ ഉറപ്പുള്ള പാലം നിർമിക്കാനുള്ള നടപടികളെല്ലാം വെള്ളത്തിൽ വരച്ചപോലെയായി.

നാട്ടുകാരുടെ നിരന്തരമായ മുറവിളിക്കുശേഷം ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഇടപെട്ട് പാലത്തിന് അനുമതിയും ലഭിച്ചിരുന്നു. കാലവർഷം ആരംഭിക്കുന്നതിന് മുമ്പേ നിർമാണ പ്രവൃത്തി പ്രാഥമികമായി ആരംഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നിർമാണം നിലച്ച മട്ടാണ്. കല്ലഞ്ചിറ മഖാമിന്റെ താഴെഭാഗത്തെ തോട്ടിലാണ് പാലം നിർമാണം ആരംഭിക്കേണ്ടത്. ഇതിനായി നിലവിലുണ്ടായിരുന്ന മരപ്പാലം പൊളിച്ചുനീക്കുകയും പ്രദേശവാസികൾ ഒറ്റപ്പെടുകയും ചെയ്തു.

ഇപ്പോൾ താൽക്കാലിക പാലംവരെ നിർമിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. മഴ ശക്തമായതോടെ സ്കൂളിൽ കുട്ടികളെ പറഞ്ഞുവിടാൻ പോലും രക്ഷകർത്താക്കൾ ഭയക്കുന്ന സാഹചര്യമാണുള്ളത്. നൂറുകണക്കിന് ആളുകളുടെ ഏക ആശ്രയമായിരുന്ന പാലം ഇല്ലാതായതോടെ രോഗികളെയും കൊണ്ട് ആശുപത്രികളിൽ എത്തിച്ചേരുവാനും ബുദ്ധിമുട്ടനുഭവിക്കുകയാണ്.

Tags:    
News Summary - Kallanjira bridge construction is dragging on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.