ഉണ്ണിത്താനെ അപമാനിച്ച സംഭവം: രണ്ടുപേർക്ക്​ സസ്​പെൻഷൻ

കാസർകോട്​: രാജ്​മോഹൻ ഉണ്ണിത്താൻ എം.പിയോട്​ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രവാസി കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ പത്​മരാജൻ ​െഎങ്ങോത്ത്​, കാഞ്ഞങ്ങാട്​ ബ്ലോക്ക്​​ കോൺഗ്രസ്​ സെക്രട്ടറി അനിൽ വാഴുന്നോറടി എന്നിവരെ കോൺഗ്രസിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തു. പാർട്ടിക്ക്​ അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങളാണ്​ ഇരുവരും ചെയ്​തെന്ന്​ ചൂണ്ടിക്കാട്ടി ആറുമാസത്തേക്കാണ്​ സസ്​പെൻഷൻ.

പാർട്ടിയിൽനിന്നു പുറത്താക്കാതിരിക്കാൻ ഇരുവരും ഒരാഴ്​ചക്കകം വിശദീകരണം നൽകാനും കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ എം.പി നിർദേശിച്ചു. ഇരുവർക്കുമെതിരെ നടപടിയെടുത്തതായി കെ.പി.സി.സി പ്രസിഡൻറ്​ ഡി.സി.സിയെ അറിയിച്ചു. തിങ്കളാഴ്​ച രാത്രിയാണ്​ രാജ്​മോഹൻ ഉണ്ണിത്താൻ എം.പിയോട് മാവേലി എക്​സ്​പ്രസിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവം.

കാഞ്ഞങ്ങാട് റെയിൽവേ സ്​റ്റേഷനിൽനിന്ന് ട്രെയിനിൽ വെച്ചാണ് പ്രവാസി കോൺഗ്രസ് നേതാവും സംഘവും എം.പിയെ അസഭ്യം പറയുകയും ആക്രമിക്കാൻ തയാറെടുക്കുകയും ചെയ്തത്. പാർലമെൻറ്​ സമ്മേളനത്തിൽ പ​െങ്കടുക്കാൻ ന്യൂഡൽഹിയിലേക്കു പുറപ്പെട്ടതായിരുന്നു​ എം.പി. അതിനിടെ, സംഭവത്തിൽ ഇരുവർക്കുമെതിരെ റെയി​ൽവേ ​പൊലീസ്​ ​കേസെടുത്തു.


Tags:    
News Summary - insulting rajmohan unnithan MP: two Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.