Posted On
date_range Updated On
date_range എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
കാസർകോട്: വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ സയ ഷമീർ (30), കാഞ്ഞങ്ങാട് കാരാട്ടുവയലിലെ മഞ്ചുനാഥ്(21), പാണത്തൂർ ബാപ്പങ്കയത്തെ എം.എ. ആരീഫ്(24)എന്നിവരെയാണ് വിദ്യാനഗർ ഇൻസ്പെക്ടർ വി.വി. മനോജിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇവരിൽനിന്ന് 20.75 ഗ്രാം എം.ഡി.എം.എയും 29860 രൂപയും പിടികൂടി. ഇവരെത്തിയ രണ്ട് കാറും പൊലീസ് പിടിച്ചെടുത്തു. മുട്ടത്തോടി ഹിദായത്ത് നഗറിലെ വാടക വീട് കേന്ദ്രീകരിച്ചാണ് മയക്കു മരുന്ന് വിൽപന നടത്തിവന്നത്. രാത്രിയിൽ കാറുകളിലും ബൈക്കുകളിലുമായി നിരവധി പേർ മയക്കുമരുന്ന് തേടിയെത്തിയിരുന്നു. വിദ്യാനഗർ എസ്.ഐ കെ. പ്രശാന്ത്, എ.എസ്.ഐ രഘു, സിവിൽ പൊലീസ് ഓഫിസർമാരായ ഹരിലാൽ, സലാം, ഉണ്ണികൃഷ്ണൻ, സുധീരൻ, സുദീപ് എന്നിവരും സി.ഐക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.