representational image
ആവിക്കരയിൽ അടച്ചിട്ട വീട്ടിലെ സ്വർണവും പണവും കവർന്നു
കാഞ്ഞങ്ങാട്: ആവിക്കരയിൽ വീടിെൻറ വാതിൽ തകർത്ത് സ്വർണവും പണവും കവർന്നു. ഗാർഡർ വളപ്പിലെ ടി.എം. ഹസൻകുഞ്ഞിയുടെ വീട്ടിലാണ് മോഷണം.
ഇവർ വീട് പൂട്ടി മാതാവിെൻറ ചികിത്സക്കായി ബുധനാഴ്ച ഉച്ചയോടെ മംഗളൂരു ആശുപത്രിയിൽ പോയിരുന്നു. കഴിഞ്ഞ രാത്രി എട്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ പൊളിച്ചനിലയിൽ കണ്ടത്. ഇരുനില വീടിെൻറ മുകൾഭാഗത്തെ ജലസംഭരണിയോടു ചേർന്ന വാതിൽ വഴിയാണ് മോഷ്ടാവ് അകത്ത് കടന്നതെന്നാണ് സൂചന.
കിടപ്പുമുറിയിൽ സൂക്ഷിച്ച 27,000 രൂപയും പതിനാലേമുക്കാൽ പവൻ തൂക്കമുള്ള സ്വർണാഭരണവും കളവുപോയി. ഇതിെൻറ കൂടെ ഉണ്ടായിരുന്ന ഒരു വള വീട്ടിനുള്ളിൽ താഴെ വീണ നിലയിൽ കിട്ടിയതായി വീട്ടുകാർ അറിയിച്ചു. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.