Posted On
date_range Updated On
date_range കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ
കാസർകോട്: കാഞ്ഞങ്ങാട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് അഞ്ചുമാസം മുമ്പ് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി പിടിയിൽ. മൂലട്ക്കെത്ത വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന നൗഷാദ് ഷെയ്ക്കിനെയാണ് (36) കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പിടികൂടിയത്. മാർച്ച് 27നാണ് ഇയാളെ എം.ഡി.എം.എ മയക്കുമരുന്നുമായി പിടികൂടിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട്ടെ ഗുരുവനം നിരീക്ഷണ കേന്ദ്രത്തിേലക്ക് മാറ്റി. നാലുദിവസം മുമ്പാണ് ഇയാൾ ഇവിടെനിന്ന് ചാടിയത്. പ്രതിക്കായി അന്വേഷണം പുരോഗമിക്കുന്നതിടെയാണ് തളങ്കരയിലെ സുഹൃത്തിനെ കാണാൻ പോകുന്നുവെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചത്. കാസർകോട് സി.ഐ അജിത്കുമാറിെൻറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.