വ​നി​ത​ക​ളു​ടെ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ടീം 

നട്ടുച്ചവെയിലിലും തളരാതെ വടംവലി ആവേശം

കാഞ്ഞങ്ങാട്: നട്ടുച്ചയുടെ കൊടും ചൂടിലും തളരാതെ ആവേശം നിറച്ച് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വടംവലി മത്സരം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണാർഥമാണ് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വടംവലി മത്സരം സംഘടിപ്പിച്ചത്.

കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ അധ്യക്ഷത വഹിച്ചു.

മിനി സിവില്‍ സ്റ്റേഷനിലെയും സമീപ പ്രദേശങ്ങളിലെയും സര്‍ക്കാർ ഓഫിസുകളിലെ ജീവനക്കാര്‍ വടംവലി മത്സരത്തിൽ പങ്കാളികളായി. വനിതകളുടെ മത്സരത്തിൽ കാഞ്ഞങ്ങാട് നഗരസഭ ഒന്നാം സ്ഥാനവും പി.ഡബ്ല്യു.ഡി രണ്ടാംസ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ ഹോസ്ദുർഗ് താലൂക്ക് സപ്ലൈ ഓഫിസിലെയും അസി. ലേബർ ഓഫിസിലെയും ജീവനക്കാർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനവും ഫയർ ആൻഡ് റെസ്ക്യൂ രണ്ടാം സ്ഥാനവും കാഞ്ഞങ്ങാട് നഗരസഭ മൂന്നാം സ്ഥാനവും നേടി.

Tags:    
News Summary - tug of war despite summer heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.