മുഹമ്മദ്
Posted On
date_range Updated On
date_range അപകടത്തിൽപെട്ട സ്കൂട്ടറിൽ നാലുകിലോ കഞ്ചാവ്
കാഞ്ഞങ്ങാട്: അപകടത്തിൽപെട്ട സ്കൂട്ടറിൽനിന്ന് നാലുകിലോ കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞദിവസം രാവിലെ പള്ളിക്കര ചേറ്റുകുണ്ടിലാണ് സംഭവം. മഞ്ചേശ്വരത്തുനിന്ന് കണ്ണൂരിലേക്ക് സ്കൂട്ടറിൽ പോയ മഞ്ചേശ്വരം സ്വദേശി മുഹമ്മദ് (46) ആണ് അപകടത്തിൽപെട്ടത്.
രാവിലെ ചാറ്റൽ മഴയിൽ സ്കൂട്ടർ തെന്നിവീഴുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ സ്കൂട്ടറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി മാറ്റിവെക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ട് പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. ഉടൻ ബേക്കൽ പൊലീസെത്തി മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു.
മഞ്ചേശ്വരത്തുനിന്ന് കണ്ണൂരിലേക്ക് എത്തിക്കാൻ ഏജന്റ് കൊടുത്തുവിട്ടതാണെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇൻസ്പെക്ടർ യു.പി. വിപിൻ, എസ്.ഐ എം. രജനീഷ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.