representational image
Posted On
date_range Updated On
date_range 2296 പാക്കറ്റ് പാൻമസാല പിടികൂടി
കാഞ്ഞങ്ങാട്: ചാക്കിൽ കൊണ്ടുപോവുകയായിരുന്ന 2,296 പാക്കറ്റ് പാൻമസാല പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പെരിയാട്ടടുക്കത്തു മധൂർ ചെട്ടുംകുഴിയിലെ കെ. നാസിറിനെ (28) ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിനും എസ്.ഐ എം. രജനീഷും ചേർന്ന് പിടികൂടി. കഴിഞ്ഞദിവസം രാവിലെ വിൽപനക്ക് കൊണ്ടുപോവുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടുകയായിരുന്നു. ദേശീയപാതക്കരികിൽ പാൻമസാല കച്ചവടം നടത്തുകയായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെയും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.