Posted On
date_range Updated On
date_range 1300 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍
ബദിയടുക്ക: സ്‌കൂട്ടറില്‍ കടത്തിയ 1300 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക കോളാരിയിലെ അബ്ദുല്‍ റിയാസിനെയാണ് (32) അറസ്റ്റ് ചെയ്തത്. ബദിയടുക്ക എസ്.ഐ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൈക്ക അര്‍ളടുക്കയില്‍നിന്നാണ് പുകയില ഉല്‍പന്നങ്ങളുമായി ഇയാളെ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന വേഷം മാറിയെത്തി സ്‌കൂട്ടര്‍ പരിശോധിക്കുകയും പുകയില ഉൽപന്നങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു. പുകയില ഉല്‍പന്നങ്ങള്‍ സ്‌കൂട്ടറിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയിലും സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലുമായിരുന്നു. സിവില്‍ പൊലീസ് ഓഫിസര്‍ അരുണ്‍, ജില്ല പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍, റിജീഷ് എന്നിവരും എസ്.ഐക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.