Posted On
date_range Updated On
date_range ബദിയടുക്കയില്‍ രണ്ടുസംഘങ്ങള്‍ ഏറ്റുമുട്ടി
ബദിയടുക്ക: ബദിയടുക്കക്ക് സമീപം ബാറഡുക്ക റോഡരികില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും തകര്‍ക്കപ്പെട്ട കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതിന് സമീപത്തായി ഒരു നാടന്‍ തോക്കും കണ്ടെത്തി. ബുധനാഴ്ച 11 മണിയോടെയാണ് സംഭവം. ചുവന്ന നിറത്തിലുള്ള മാരുതി 800 കാറാണ് രണ്ടു ഭാഗത്തെയും ഗ്ലാസ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അതേസമയം, അക്രമം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരാണ് രണ്ടുസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതായി പൊലീസില്‍ വിവരമറിയിച്ചത്. നെല്ലിക്കട്ടയിെലയും ബദിയടുക്കയിലെയും സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.