യുവാക്കളെ അക്രമിച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റില്‍

ബ​ദി​യ​ടു​ക്ക: ര​ണ്ടു യു​വാ​ക്ക​ളെ അ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. പെ​ര്‍ള മ​ണി​യ​മ്പാ​റ ബെ​ദി​രം​പ​ള്ള​യി​ലെ ജ​യ​ന്ത​നാ​യ​കി​ന്റെ മ​ക​ന്‍ സൂ​ര്യോ​ദ​യ​യു​ടെ (19) പ​രാ​തി​യി​ല്‍ ഷേ​ണി ഹൊ​സ​ഗ​ദ്ദ​യി​ലെ വ​സ​ന്ത (31), ബാ​ല​സു​ബ്ര​ഹ്മ​ണ്യ (32), അ​വി​നാ​ശ് (24) എ​ന്നി​വ​രെ​യാ​ണ് ബ​ദി​യ​ടു​ക്ക പൊ​ലീ​സ് അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമം 41, 324, 308 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ്പ്രതികൾക്കെതിരെ കേസെടുത്തത്. സൂ​ര്യോ​ദ​യ​ക്കും ബ​ന്ത​ടു​ക്ക​യി​ലെ ഐ​ത്ത​പ്പ​നാ​യ​കി​ന്റെ മ​ക​ന്‍ രൂ​പേ​ഷി​നു​മാ​ണ് അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്ന​ത്. ഇ​വ​ര്‍ കാ​സ​ര്‍കോ​ട് ജ​ന​റ​ല്‍ ആ​സ്പ​ത്രി​യി​ല്‍ ചി​കി​ല്‍സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം മു​ണ്ട്യ​ത്ത​ടു​ക്ക മ​ല​ങ്ക​ര​യി​ല്‍ വി​വാ​ഹം ക​ഴി​ഞ്ഞ് രാ​ത്രി കാ​റി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘം മ​ണി​യ​മ്പാ​റ​യി​ലെ​ത്തി​യ​പ്പോ​ള്‍ കാ​റി​ന് പോ​കാ​ൻ ഇ​ടം കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് വ​ടി​വാ​ള്‍ കൊ​ണ്ടും മ​റ്റും സൂ​ര്യോ​ദ​യ​യെ​യും രൂ​പേ​ഷി​നെ​യും അ​ക്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​ടി​ച്ചു​ത​ക​ര്‍ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Three people were arrested in the incident of assaulting the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.