ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോമയ്യ
Posted On
date_range Updated On
date_range നടന്നു പോവുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം ആക്രമിച്ചു
ബദിയടുക്ക: റോഡിൽ നടന്നുപോവുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം മർദിച്ച് പരിക്കേൽപിച്ചു. കാര്യാട് കമലയുടെ മകൻ സോമയ്യനാണ് (34) മർദനമേറ്റത്. പരിേക്കറ്റ യുവാവ് ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ബദിയടുക്കയിലെ അനിലാണ് മർദിച്ചതെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കണ്ടാൽ അറിയാവുന്ന മറ്റു രണ്ടുപേരും കാറിലുണ്ടായിരുന്നുവെന്ന് മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.സോമയ്യ ഉക്കിനടുക്ക ഗോളിയടിലെ അമ്മയുടെ തറവാട് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ പെർള ഭാഗത്തിൽ നിന്നും എത്തിയ വെളുത്ത കാർ നിർത്തിയാണ് ആക്രമിച്ചത്. ബദിയടുക്ക പൊലീസ് കേെസടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.