പ്രതി ആനന്ദ

കോഴിക്കടയുടെ മറവിൽ മദ്യവിൽപന പിടികൂടി

ബദിയടുക്ക: കോഴിക്കടയുടെ മറവില്‍ മദ്യവില്‍പന നടത്തിയതിന് യുവാവ് അറസ്​റ്റില്‍. നെല്ലിക്കുന്ന് സ്വദേശിയും മൗവ്വാറില്‍ കോഴിക്കട നടത്തുന്നയാളുമായ ആനന്ദയാണ് (45) അറസ്​റ്റിലായത്.

ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്.ഐ വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആനന്ദി​െൻറ കോഴിക്കടയുടെ പിറകുവശത്ത് സൂക്ഷിച്ച 180 മില്ലിയുടെ 162 പാക്കറ്റ് കര്‍ണാടക നിർമിത മദ്യം പിടികൂടിയത്.

ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ്​​ ചെയ്തു. പരിശോധന സംഘത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയപ്രകാശ്, നിരഞ്ജന്‍, ദിലീപ്, മഹേഷ് എന്നിവരുമുണ്ടായിരുന്നു.



Tags:    
News Summary - Liquor was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.