Posted On
date_range Updated On
date_range കോഴിയങ്കം: ബദിയടുക്കയിൽ 12 പേർ അറസ്റ്റിൽ
ബദിയടുക്ക: ബദിയടുക്കയിൽ നടന്ന കോഴിയങ്കത്തിൽ 12 പേർ അറസ്റ്റിലായി. വിദ്യാഗിരിക്ക് സമീപം കടാറിലും പീലിത്തടുക്കയിലുമാണ് കോഴിയങ്കം നടന്നത്.
കടാറിൽനിന്ന് കുംബഡാജെയിലെ ഉദയകുമാര്‍ (28), നവീന്‍ (33), പെർഡാലയിലെ സന്ദീപ് (27), ദുര്‍ഗാപ്രസാദ് (26), ബദിയടുക്കയിലെ നവീന്‍ (19), ബെളിഞ്ചയിലെ കൊഗ്ഗു (41) എന്നിവരെയും പീലിത്തടുക്കയില്‍ പെർഡാലയിലെ ജഗദീഷ് ഷെട്ടി (52), വിദ്യാഗിരിയിലെ മനോഹര (26), ബജകുഡ്‌ലുവിലെ സുരേഷ് (46), വിദ്യാഗിരിയിലെ ആനന്ദ (40), മഞ്ചുനാഥ (28), ചന്ദ്രശേഖര (32) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ കോവിഡ് നിയന്ത്രണം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. ആറ് കോഴികളെയും 3630 രൂപയുമാണ് പൊലീസ് കണ്ടെടുത്തത്. ബദിയടുക്ക എസ്.ഐ കെ.പി. വിനോദ്കുമാറിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കോഴിയങ്കം പിടിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.