Posted On
date_range Updated On
date_range കടവരാന്തയില്‍ രക്തക്കറ; ഭീതിപരത്തി
ബദിയടുക്ക: മാര്‍പ്പിനടുക്കയിലെ കുമ്പഡാജെ പഞ്ചായത്ത് ഓഫിസിന് മുന്നിലെ കടവരാന്തയില്‍ കണ്ടെത്തിയ രക്തക്കറ നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ബദിയടുക്ക അഡീഷനല്‍ എസ്.ഐ രാമകൃഷ്ണെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. കന്നുകാലിയുടെ രക്തമാകാമെന്ന സംശയമാണ് പൊലീസ് പ്രകടിപ്പിച്ചത്. രണ്ടുദിവസം ഈ ഭാഗത്ത് കൊമ്പ് ഇളകിയ നിലയില്‍ കാള നടന്നുപോകുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.