മോഷണ ശ്രമം നടന്ന കടയുടെ ഷട്ടർ തുറന്നിട്ടനിലയിൽ

കടയുടെ ഷട്ടറി‍െൻറ പൂട്ട് പൊളിച്ച് മോഷണ ശ്രമം

ബദിയടുക്ക: ബാപ്പാലിപൊനം ചെന്നകുണ്ടില്‍ കടയുടെ ഷട്ടറി‍െൻറ പൂട്ട് പൊളിച്ച് മോഷണ ശ്രമം. കോട്ട ഇദ്ധിന്‍കുഞ്ഞിയുടെ ഉടമസ്ഥതയില്‍ ബാപ്പാലിപൊനം മസ്ജിദ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന റൈമത്ത് സ്​റ്റോറിലാണ് മോഷണ ശ്രമം നടന്നത്. രണ്ട് ഷട്ടറുകളുള്ള പരചരക്ക് കടയുടെ ഒരു ഷട്ടറി‍െൻറ പൂട്ട് പൊളിച്ച നിലയിലാണ്.

വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ച മുറിയുടെ ഷട്ടറിന് സെൻറര്‍ ലോക്ക് ഉള്ളതിനാല്‍ തുറക്കാന്‍ സാധിച്ചില്ല. അതുകൊണ്ട്​ കവര്‍ച്ചശ്രമം ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്. ഞായറാഴ്ച രാവിലെ ആറോടെ പ്രദേശവാസിയായ ഒരാള്‍ കടയുടെ ഷട്ടര്‍ പകുതി തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഉടമയെ വിവരം അറിയിക്കുകയായിരുന്നു.

വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയിട്ടില്ലെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.