Posted On
date_range Updated On
date_range കവര്‍ച്ചാശ്രമക്കേസിലെ പ്രതി 21 വര്‍ഷത്തിനുശേഷം അറസ്റ്റില്‍
ബദിയടുക്ക: ആദൂരിൽ വീട് കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതി 21 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. കുണിയയിലെ ഹാഷിമിനെ(43)യാണ് ആദൂര്‍ സി.ഐ അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ കുണ്ടാറില്‍ 2002 നവംബറില്‍ ആൾത്താമസമില്ലാതെ പൂട്ടിയിട്ട വീട് കുത്തിതുറന്ന കേസിലെ പ്രതിയാണ് ഹാഷിം. വീട്ടുകാര്‍ ഗള്‍ഫിലാണ്.
വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി അലമാര തുറന്നെങ്കിലും ഒന്നും കിട്ടിയില്ല. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ ഹാഷിം അടക്കം രണ്ടുപേരാണ് പ്രതികളെന്ന് വ്യക്തമായി. ഈ കേസില്‍ ഇനി ഒരു പ്രതിയെ കൂടി കിട്ടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.