ഐക്യദാർഢ്യസദസ്സ്​

കാഞ്ഞങ്ങാട്: കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപക സർവിസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ സംഘടിപ്പിച്ചു. പരിപാടി എ.കെ.എസ്.ടി.യു സംസ്​ഥാന സെക്രട്ടേറിയറ്റ് അംഗം കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജോയൻറ് കൗൺസിൽ ജില്ല പ്രസിഡൻറ് കെ. പ്രീത അധ്യക്ഷത വഹിച്ചു. സമരസമിതി ചെയർമാൻ കെ. വിനോദ്കുമാർ, എ.കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് വിനയൻ കല്ലത്ത്, ജോയൻറ് കൗൺസിൽ ജില്ല ജോയൻറ് സെക്രട്ടറി പി.പി. പ്രദീപ്കുമാർ, കെ. സുനിൽകുമാർ, എൻ. യമുന, പവിത്രൻ കാവിൻറടുത്ത്, കെ. പ്രതീഷ്, എ.കെ.എസ്.ടി.യു നേതാക്കളായ എം.ടി. രാജീവൻ, ടി.എ. അജയകുമാർ, ജയൻ നീലേശ്വരം എന്നിവർ സംസാരിച്ചു. എം.സി. ഷഫീർ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.