Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2020 11:58 PM GMT Updated On
date_range 30 Nov 2020 11:58 PM GMTഐക്യദാർഢ്യസദസ്സ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപക സർവിസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ സംഘടിപ്പിച്ചു. പരിപാടി എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജോയൻറ് കൗൺസിൽ ജില്ല പ്രസിഡൻറ് കെ. പ്രീത അധ്യക്ഷത വഹിച്ചു. സമരസമിതി ചെയർമാൻ കെ. വിനോദ്കുമാർ, എ.കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് വിനയൻ കല്ലത്ത്, ജോയൻറ് കൗൺസിൽ ജില്ല ജോയൻറ് സെക്രട്ടറി പി.പി. പ്രദീപ്കുമാർ, കെ. സുനിൽകുമാർ, എൻ. യമുന, പവിത്രൻ കാവിൻറടുത്ത്, കെ. പ്രതീഷ്, എ.കെ.എസ്.ടി.യു നേതാക്കളായ എം.ടി. രാജീവൻ, ടി.എ. അജയകുമാർ, ജയൻ നീലേശ്വരം എന്നിവർ സംസാരിച്ചു. എം.സി. ഷഫീർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story