അനുശോചിച്ചു

ആലംപാടി: പൗര പ്രമുഖനും പ്രമുഖ വസ്ത്ര വ്യാപാരിയുമായിരുന്ന മുബാറക്ക് അബ്ബാസ് ഹാജിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം . അബൂബക്കർ ഖാദിരി എർമാളം പ്രാർഥന നടത്തി. മുഹമ്മദ് മേനത്ത് അധ്യക്ഷത വഹിച്ചു. ആലംപാടി ഖിളർ ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ.മമ്മിഞ്ഞി ഉദ്​ഘാടനം ചെയ്തു . എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ്​ എൻ.യു. അബ്​ദുൽ സലാം, ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഷാഫി സന്തോഷ്നഗർ, മുസ്​ലിം ലീഗ് ശാഖ പ്രസിഡൻറ്​ അബ്​ദുൽ റഹ്‌മാൻ ഖാസി, ഖാദർ ഹാജി എരിയപ്പാടി, കെ.അബ്​ദുല്ല കുഞ്ഞി ഹാജി, സാദിഖ് മുബാറക്ക്, ഹമീദ് മിഹ്റാജ്, അഹമ്മദ് മിഹ്റാജ്, മൗലവി അബ്​ദുല്ല തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.എൽ ശാഖ സെക്രട്ടറി ഖാദർ എരിയപ്പാടി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.