lead തുള്ളിമരുന്ന് വിതരണത്തിന് ജില്ലയില്‍ 1250 കേന്ദ്രങ്ങള്‍

117069 കുട്ടികള്‍ക്ക്​ തുള്ളിമരുന്ന് നല്‍കും കാസർകോട്​: കോവിഡ് പ്രതിസന്ധിക്കിടയിലും ജില്ല പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനൊരുങ്ങി. ദേശീയ പോളിയോ നിർമാര്‍ജന പരിപാടിയുടെ ഭാഗമായി ജനുവരി 31ന് നടക്കുന്ന പള്‍സ് പോളിയോ പ്രതിരോധ പരിപാടിയില്‍ ജില്ലയിലെ 762 അന്തർ സംസ്​ഥാന തൊഴിലാളികളുടെ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് വയസ്സില്‍ താഴെയുള്ള 117069 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. തുള്ളിമരുന്ന് നല്‍കുന്നതിനായി അംഗൻവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ്​സ്​റ്റാൻഡുകള്‍, റെയില്‍വേ സ്​റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ച് 1250 പോളിയോ ബൂത്തുകള്‍ സജ്ജമാക്കിയതായി ഡി.എം.ഒ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു. അന്തർ സംസ്​ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മൊ​െബെല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ജനുവരി 31ന് രാവിലെ എട്ട് മുതല്‍ അഞ്ചുവരെ തുള്ളിമരുന്ന് വിതരണം ചെയ്യും. ഏതെങ്കിലും കാരണവശാല്‍ പള്‍സ്‌പോളിയോ ദിനത്തില്‍ വാക്‌സിന്‍ ലഭിക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവരെ കണ്ടെത്തി വളൻറിയര്‍മാര്‍ മുഖേന വീടുകളില്‍ പോളിയോ വാക്‌സിന്‍ നല്‍കാനുള്ള സജ്ജീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.