lead റോഡരികിലെ മാലിന്യം തള്ളൽ ദുരിതമായി

വിവിധ ഇടറോഡുകളുടെ അരികിലാണ്​ ഭക്ഷണമാലിന്യം ഉൾപ്പെടെ ഇരുട്ടി​ൻെറ മറവിൽ വാഹനങ്ങളിലെത്തി തള്ളുന്നത്​ കാഞ്ഞങ്ങാട്​: ആളൊഴിഞ്ഞ റോഡരികുകളിൽ മാലിന്യം തള്ളൽ പതിവായതോടെ ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാഞ്ഞങ്ങാട്​ നഗരസഭയുടെ വിവിധ ഇടറോഡുകളുടെ അരികിലാണ്​ വിവിധ ചടങ്ങുകൾക്കുശേഷം വരുന്ന ഭക്ഷണമാലിന്യം ഉൾപ്പെടെ ഇരുട്ടി​ൻെറ മറവിൽ വാഹനങ്ങളിലെത്തി തള്ളുന്നത്​. മുൻകാലങ്ങളിൽ ഇറച്ചിക്കടകളിൽനിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മാലിന്യം തള്ളുന്നത്​ അധികൃതർ ​ൈകയോടെ പിടികൂടി നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ വീടുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്​ടങ്ങൾ ഉൾപ്പെടെ റോഡരികുകളിൽ തള്ളുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം വ്യാപകമാണെങ്കിലും ആരോഗ്യവകുപ്പ്​ അധികൃതരോ നഗരസഭ അധികൃതരോ കണ്ടഭാവം നടിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായി​. നഗരത്തിൽ നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ വൃത്തിയും വെടിപ്പും സൂക്ഷിക്കുന്നുണ്ടെങ്കിലും ഉൾഭാഗങ്ങളിലേക്കുള്ള ആളൊഴിഞ്ഞ റോഡരികുകളിലാണ്​ ഇപ്പോൾ മാലിന്യം തള്ളൽ പതിവായത്​. malinyam നെല്ലിക്കാട്ട്​ -മേലാ​ങ്കോട്ട്​ റോഡിൽ ഭക്ഷണാവശിഷ്​ടം തള്ളിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.