ആറങ്ങാടി അറഹ്​മ സെൻറർ നിർമിച്ചുനൽകുന്ന കാരുണ്യഭവനം താക്കോൽദാനം

എം.പി രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിക്കുന്നു

അറഹ്​മ മൂന്നാംഘട്ട ഭവനം കൈമാറി

കാഞ്ഞങ്ങാട്: ആറങ്ങാടി അറഹ്​മ സെൻറർ കൂളിയങ്കാലിലെ നിർധന കുടുംബത്തിന് ശിഹാബ് തങ്ങൾ കാരുണ്യ ഭവനം നിർമിച്ചു നൽകി. അറഹ്​മ നിർമിച്ചു നൽകുന്ന മൂന്നാമത്തെ ഭവനമാണ് ആവിയിൽ കൈമാറ്റം ചെയ്​തത്.രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സംയുക്​ത ജമാഅത്ത് കമ്മിറ്റി ട്രഷറർ പാലക്കി കുഞ്ഞാമദ് ഹാജി, കാഞ്ഞങ്ങാട് സി.എച്ച് സെൻറർ ചെയർമാൻ തായൽ അബൂബക്കർ ഹാജി എന്നിവർക്ക് വീടി​െൻറ താക്കോൽ കൈമാറി.

അർറഹ്​മ സെൻറർ ചെയർമാൻ ടി. റംസാൻ അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സ്തുത്യർഹമായ സേവനം നടത്തിയ ദുബൈ കാസർകോട്​ ജില്ല കെ.എം.സി.സി പ്രസിഡൻറ്​ അബ്​ദുല്ല ആറങ്ങാടി, അബൂദബി കെ.എം.എം.സി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡൻറ്​ കെ.ജി. ബഷീർ എന്നിവരെ ചടങ്ങിൽ എം.പി ആദരിച്ചു. കാരുണ്യഭവന കരാറുകാരൻ ആവിയിൽ ഇബ്രാഹികുട്ടിക്ക് സംയുക്​ത ജമാഅത്ത് ആക്ടിങ് പ്രസിഡൻറ്​ എ. ഹമീദ് ഹാജി ഉപഹാരം നൽകി. അർറഹ്​മ ജനറൽ കൺവീനർ മുത്തലിബ് കൂളിയങ്കാൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ഇഖ്ബാൽ അശ്‌റഫി പ്രാർഥന നടത്തി. ബഷീർ വെള്ളിക്കോത്ത്, കെ. മുഹമ്മദ് കുഞ്ഞി, എം.പി. ജാഫർ, വൺഫോർ അബ്​ദുറഹ്​മാൻ, സി. അബ്​ദുല്ല ഹാജി, ടി. ഖാദർ ഹാജി, ബി.കെ. യൂസുഫ് ഹാജി, എം.കെ. അബ്​ദുൽ റഷീദ്, കെ.കെ. ഇസ്മായിൽ, അലങ്കാർ അബൂബക്കർ ഹാജി, നോയൽ ടോം ജോസഫ്, മനാഫ് നുള്ളിപ്പാടി, ആബിദ് ആറങ്ങാടി, യൂസുഫ് ഹാജി ഷാർജ, ടി. അന്തുമാൻ, എം.എം. കുഞ്ഞി ഹാജി, എൻ.എ. ഉമ്മർ, യാക്കൂബ് ആവിയിൽ, സി.എച്ച്​. മുസ്തഫ ബഹ്റൈൻ കുട്ടി ഹാജി പടിഞ്ഞാർ, അഷ്‌റഫ്‌ കോട്ടക്കുന്ന്, ഫൈസൽ ചേരക്കാടത്ത്, മുഹമ്മദ് കുഞ്ഞി നീലാങ്കര, ടി. അസീസ്, എ.പി. കരീം, ഷാഫി കല്ലൂരാവി, എം.എസ്​. ഹമീദ്, മുനീർ കല്ലൂരാവി, കെ.കെ. സിറാജ്, ശരീഫ് പാലക്കി എന്നിവർ സംസാരിച്ചു.ബഷീർ ആറങ്ങാടി സ്വാഗതവും സി.എച്ച്. അബ്​ദുൽ ഹമീദ് ഹാജി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.