65 പിന്നിട്ട കപ്പൽ ജീവനക്കാർക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

ഉദുമ: 65 പിന്നിട്ട മർച്ചൻറ്​ നേവി ജീവനക്കാർക്ക് മുംബൈ ആസ്​ഥാനമായ സീഫെയറേഴ്സ് വെൽഫെയർ ഫണ്ട്‌ സൊസൈറ്റിയുടെ വാർധക്യകാല സാമ്പത്തിക ആനുകൂല്യത്തിന് അപേക്ഷിക്കാം. ഇന്ത്യൻ സി.ഡി.സിയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. 2014 ഏപ്രിൽ ഒന്നിന് ശേഷം ആറു മാസത്തെ സീ സർവിസുള്ള 55 വയസ്സ്​ പൂർത്തിയായവർക്കാണ് ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുക. 2019 ജനുവരി ഒന്നിനുശേഷം 65 പൂർത്തിയാകുന്ന മുറക്ക്​ അപേക്ഷിക്കാം. ഐ.എഫ്.എസ്.സി കോഡോടുകൂടിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെയും സി.ഡി.സിയുടെയും കോപ്പികൾ സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം കോട്ടിക്കുളം മർച്ചൻറ്​ നേവി ക്ലബ് ഓഫിസിൽനിന്ന് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.