157 പേര്‍ക്കുകൂടി കോവിഡ്

കാസർകോട്​: ജില്ലയില്‍ 157 പേര്‍ക്കുകൂടി കോവിഡ് പോസിറ്റിവായി. 142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും നാലുപേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും എട്ടുപേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. മൂന്നുപേരുടെ ഉറവിടം ലഭ്യമല്ല. 198 പേര്‍ക്ക് കോവിഡ് നെഗറ്റിവായെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5484 പേര്‍ വീടുകളില്‍ 4391 പേരും സ്​ഥാപനങ്ങളില്‍ 1093 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5484 പേരാണ്. പുതിയതായി 216 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സർ​േവ അടക്കം പുതിയതായി 1072 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 712 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 264 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 241 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍ നിന്നും 126 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 4682 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 536 പേര്‍ വിദേശത്ത് നിന്നെത്തിയവരും 387 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3759 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 3406 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. കോവിഡ് പോസിറ്റിവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: നീലേശ്വരം- 15 ദേലംപാടി- 2 കയ്യൂര്‍ ചീമേനി- 8 ചെറുവത്തൂര്‍- 5 ഉദുമ- 7 ചെമ്മനാട്- 5 പടന്ന- 5 കാഞ്ഞങ്ങാട്- 14 മംഗല്‍പാടി- 8 ചെങ്കള- 4 പിലിക്കോട്- 4 കോടോം ബേളൂര്‍- 5 തൃക്കരിപ്പൂര്‍- 15 പള്ളിക്കര- 3 കള്ളാര്‍- 1 മൊഗ്രാല്‍പുത്തൂര്‍- 3 കാസര്‍കോട്- 12 മധൂര്‍- 7 അജാനൂര്‍- 10 എന്‍മകജെ- 1 മടിക്കൈ- 2 ഈസ്​റ്റ്​ എളേരി- 1 പൈവളിഗെ- 2 മഞ്ചേശ്വരം- 4 പുത്തിഗെ-2 മീഞ്ച- 2 ബദിയടുക്ക- 2 കുമ്പള- 5 മുളിയാര്‍-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.