10,000 ഹരിത ഓഫിസുകൾ: ലോഗോ പ്രകാശനം ചെയ്തു

കാസർകോട്​: സംസ്ഥാനതലം മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപന തലം വരെയുള്ള 10,000 സർക്കാർ ഓഫിസുകളെ ഹരിത ഓഫിസുകളായി പ്രഖ്യാപിക്കുന്നതി​‍ൻെറ ഭാഗമായി ഗ്രീൻ ഓഡിറ്റിന് തുടക്കം കുറിച്ചു. ലോഗോ പ്രകാശനം പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഹാബിറ്റാറ്റ് ഡയറക്ടറുമായ ആർ. ശങ്കർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണന് നൽകി നിർവഹിച്ചു. കലക്ടർ ഡോ. സജിത്ത് ബാബു, ശുചിത്വ മിഷൻ കോഓഡിനേറ്റർ ലക്ഷ്മി, അസി. കോഓഡിനേറ്റർ കെ.വി. പ്രേമരാജൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി നന്ദകുമാർ എന്നിവർ സംബന്ധിച്ചു. ജില്ലതല ഓഫിസുകളുടെ ഹരിത ഓഡിറ്റിങ്​ നടന്നുവരുന്നു. ബ്ലോക്ക് പഞ്ചായത്ത്​തല ഓഫിസുകളിലെ ഓഡിറ്റിങ്​ തിങ്കളാഴ്ച ആരംഭിക്കും. പഞ്ചായത്ത്​തലത്തിൽ ആരോഗ്യ സ്​ഥിരം സമിതി അധ്യക്ഷൻ കൺവീനറായ അഞ്ചംഗ സമിതിയാണ് ഓഡിറ്റിങ്​ നടത്തി ഗ്രേഡ് നിശ്ചയിക്കുക. ജില്ലയിൽ എ ഗ്രേഡിൽ വരുന്ന മികച്ച മൂന്ന് ഓഫിസുകൾക്ക് അവാർഡ് നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.