ജില്ലയിൽ 808 എച്ച്.ഐ.വി ബാധിതർ

കാസർകോട്: ജില്ലയിലെ എച്ച്.ഐ.വി രോഗബാധിതരുടെ എണ്ണം 808. ഇതിൽ 405 പേർ സ്ത്രീകളും 373 പേർ പുരുഷന്മാരും, 14 പേർ ആൺകുട്ടികളും 16 പേർ പെൺകുട്ടികളുമാണ്. എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഏഴ് ജ്യോതിസ് കേന്ദ്രങ്ങളും (ഇൻറഗ്രേറ്റഡ് കൗൺസിലിങ് ആൻഡ് ടെസ്​റ്റിങ് സൻെറർ), ഒമ്പത് ഫെസിലിറ്റേറ്റഡ് ഇൻറഗ്രേറ്റഡ് കൗൺസിലിങ് ആൻഡ് ടെസ്​റ്റിങ് സൻെററും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ എസ്.ടി.ഐയും (ലൈംഗിക രോഗ ചികിത്സ കേന്ദ്രം), എച്ച്.ഐ.വി രോഗികളുടെ ചികിത്സക്കായി കാസർകോട് ജനറൽ ആശുപത്രിയിൽ ഉഷസും (എ.ആർ.ടി സൻെറർ) പ്രവർത്തിച്ചു വരുന്നു. പരിശോധന, എ.ആർ.ടി ചികിത്സ എന്നിവ തികച്ചും സൗജന്യമായാണ് നൽകിവരുന്നത്. ഒരു കുട്ടി പോലും എച്ച്.ഐ.വി ബാധിതനായി ജനിക്കരുതെന്ന ലക്ഷ്യത്തി​ൻെറ ഭാഗമായി ജില്ലയിലെ മുഴുവൻ ഗർഭിണികളും അവരുടെ ഗർഭകാലത്തി​ൻെറ ആദ്യ മൂന്നു മാസ കാലയളവിനിടയിൽ എച്ച്.ഐ.വി പരിശോധനക്ക് വിധേയമാവണം. എച്ച്.ഐ.വി പോസിറ്റിവ് ആകുകയാണെങ്കിൽ ഉടൻ തന്നെ എ.ആർ.ടി ചികിത്സക്ക് വിധേയമായി എച്ച്.ഐ.വി അണുബാധയിൽനിന്ന് ഗർഭസ്​ഥ ശിശുവിനെ രക്ഷിക്കുകയും ചെയ്യണം. ഇതിനായി ജില്ലയിലെ സർക്കാർ -സ്വകാര്യ ആശുപത്രികളിൽ ഗർഭിണികൾക്ക് സൗജന്യ എച്ച്.ഐ.വി പരിശോധനക്കുള്ള സൗകര്യം ലഭ്യമാണ്. ഏറ്റവും കൂടുതൽ എച്ച്.ഐ.വി രോഗികൾ മരണപ്പെടുന്നത് ക്ഷയരോഗം മൂലമായതിനാൽ എച്ച്.ഐ.വി ബാധിതർക്ക് ക്ഷയരോഗം ബാധിക്കാതിരിക്കാൻ എച്ച്.ഐ.വി സ്​റ്റാറ്റസ് അറിഞ്ഞത് മുതൽ ആറു മാസക്കാലത്തേക്ക് ഐ.എൻ.എച്ച് എന്ന ഗുളിക കഴിക്കണം. ഇതിനുള്ള സൗകര്യവും ജില്ലയിലെ എ.ആർ.ടി കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 'ഉത്തരവാദിത്തം പങ്കുവെക്കാം ഐക്യദാർഢ്യം പ്രഖ്യാപിക്കാം' കാസർകോട്: കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, വിവിധ സർവിസ് സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലോക എയ്ഡ്‌സ് ദിനം ഡിസംബർ ഒന്നിന് ആചരിക്കും. ഉത്തരവാദിത്തം പങ്കുവെക്കാം ഐക്യദാർഢ്യം പ്രഖ്യാപിക്കാം എന്നതാണ് ഇത്തവണത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. ഈ സന്ദേശത്തെ ആസ്പദമാക്കി ജില്ലയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ ബോധവത്കരരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 2030ഓടുകൂടി എച്ച്.ഐ.വി എന്ന വൈറസിനെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കണം എന്ന ലക്ഷ്യമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്നത്. അതി​ൻെറ മുന്നോടിയായി 95 ശതമാനം എച്ച്‌.ഐ.വി അണുബാധിതരും അവരുടെ എച്ച്‌.ഐ.വി സ്ഥിതി അതായത് സ്​റ്റാറ്റസ് അറിയണം. ഇനിയും ധാരാളം ആളുകൾ താൻ അണുബാധിതനാണെന്നറിയാതെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. എച്ച്.ഐ.വി സ്ഥിതി അറിഞ്ഞ 95 ശതമാനം വ്യക്തികളും ഉടനെതന്നെ എ.ആർ.ടി ചികിത്സ എടുക്കണം. ചികിത്സയിൽ കഴിയുന്ന 95 ശതമാനം അണുരോഗബാധിതർ ചികിത്സ തുടരുകയും അണുവിനെ നിയന്ത്രണവിധേയമാക്കുകയും വേണം. ജില്ലതല ബോധവത്കരണ പരിപാടികളുടെ ഭാഗമായി കാഞ്ഞങ്ങാട്, കാസർകോട് ബസ്​സ്​റ്റാൻഡുകളിൽ ബോധവത്കരണ കിയോസ്‌കുകൾ, ആശാ പ്രവർത്തകർക്ക് വേണ്ടി ജില്ലതല വെബിനാർ, ജില്ലയിലെ കോളജ് വിദ്യാർഥികൾക്കായി പോസ്​റ്റർ നിർമാണ മത്സരം, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഷോർട്ട് വിഡിയോ മത്സരം എന്നിവ സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.