ജില്ലയില്‍ 48 പേര്‍ക്ക് കോവിഡ്; 87 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവായി. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24862 ആയി. ചികിത്സയിലുണ്ടായിരുന്ന 87 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. വീടുകളില്‍ 4804 പേരും സ്ഥാപനങ്ങളില്‍ 299 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5103 പേരാണ്. 76 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 216 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 43 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍നിന്നും 90 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 112 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍- 7, ബളാല്‍-1, ചെങ്കള - 2, ഈസ്​റ്റ്​ എളേരി- 1, കാഞ്ഞങ്ങാട് - 4, കയ്യൂര്‍ ചീമേനി-12, കിനാനൂര്‍ കരിന്തളം -1, കോടോം ബേളൂര്‍ - 2, മധൂര്‍ - 1, മടിക്കൈ- 5, മംഗല്‍പാടി - 1, മഞ്ചേശ്വരം- 1, നീലേശ്വരം - 2, പടന്ന- 2, പള്ളിക്കര - 1, പനത്തടി-1, തൃക്കരിപ്പൂര്‍-1, വലിയപറമ്പ-1, വെസ്​റ്റ്​ എളേരി - 2. കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍: അജാനൂര്‍-8, ബളാല്‍- 5, ചെങ്കള-1, ചെറുവത്തൂര്‍-2, ഈസ്​റ്റ്​ എളേരി-5, കള്ളാര്‍-6, കാഞ്ഞങ്ങാട് -6, കാറഡുക്ക-1, കയ്യൂര്‍ ചീമേനി - 3, കിനാനൂര്‍ കരിന്തളം-3, കോടോം ബേളൂര്‍-5, കുമ്പള-1, കുറ്റിക്കോല്‍-3, മുളിയാര്‍-1, നീലേശ്വരം- 5, പടന്ന-1, പൈവളിഗെ- 1, പള്ളിക്കര-7, പനത്തടി-3, പിലിക്കോട്-1, പുല്ലൂര്‍ പെരിയ-12, തൃക്കരിപ്പൂര്‍-4, വെസ്​റ്റ്​ എളേരി- 1, എരഞ്ഞോളി-1, നടുവന്നൂര്‍-1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.