യൂത്ത് കോൺഗ്രസ് പൊലീസ് സ്​റ്റേഷൻ മാർച്ച്: 40 പേർക്കെതിരെ കേസെടുത്തു

നീലേശ്വരം: യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ്​ പി.കെ. ഫൈസൽ ഉദ്​ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സത്യനാഥൻ പത്രവളപ്പിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ, ബ്ലോക്ക് പ്രസിഡൻറ്​ മഡിയൻ ഉണ്ണികൃഷ്ണൻ, കൗൺസിലർ കെ.വി. ശശിധരൻ, മണ്ഡലം പ്രസിഡൻറ്​ പി.രാമചന്ദ്രൻ, ടി.വി. സൂരജ്, ജോബിൻബാബു ചിറ്റാരിക്കൽ എന്നിവർ സംസാരിച്ചു. ഷോണി കെ. തോമസ്, രാജേഷ് തമ്പാൻ, ഷുഹൈബ് തൃക്കരിപ്പൂർ, നവനീത് ചന്ദ്രൻ, ഇ.ഷജീർ, സജീഷ് കൈതക്കാട്, ശിവൻ അരവത്ത്, സോജി തൃക്കരിപ്പൂർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. കോൺ​െവൻറ്​ ജങ്​ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സ്​റ്റേഷൻ ഗേറ്റിന് മുന്നിൽ ബാരിക്കേഡുകൾ തീർത്ത്​ പൊലീസ് തടഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ്​ പി.കെ.ഫൈസൽ, ബ്ലോക്ക് പ്രസിഡൻറ്​ മഡിയൻ ഉണ്ണികൃഷ്ണൻ, കൗൺസിലർ കെ.വി.ശശികുമാർ ,മുൻ നഗരസഭ കൗൺസിലർ ഇ.ഷജീർ, ശിവപ്രസാദ്, രാജേഷ് തമ്പാൻ, സത്യനാഥൻ പത്രവളപ്പിൽ, ടി.വി. സൂരജ്, എന്നിവരുൾപ്പെടെ 40 പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. പടം: NLR_youth congress station march യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി നീലേശ്വരം പൊലീസ് സ്​റ്റേഷൻ മാർച്ച് ഡി.സി.സി വൈസ് പ്രസിഡൻറ്​ പി.കെ.ഫൈസൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT