ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ്, 16 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 35 പേര്‍ക്കുകൂടി കോവിഡ് പോസിറ്റിവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25,387 ആയി. ചികിത്സയിലുണ്ടായിരുന്ന 16 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 825 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. വീടുകളില്‍ 6246 പേരും സ്ഥാപനങ്ങളില്‍ 370 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6616 പേരാണ്. പുതുതായി 470 പേരെകൂടി നിരീക്ഷണത്തിലാക്കി. പുതുതായി 106 സാമ്പിളുകള്‍കൂടി പരിശോധനക്ക്​ അയച്ചു. 106 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 295 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 83 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലും പ്രവേശിപ്പിച്ചു. ആശുപത്രികളില്‍നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍നിന്നും 17 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലതല വായനമത്സരം കാസർകോട്​: ജില്ല ലൈബ്രറി കൗണ്‍സിലി​ൻെറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനമത്സരത്തി​‍ൻെറ ജില്ലതല മത്സരം 24ന് രാവിലെ 11ന് പാലക്കുന്ന് അംബിക സ്‌കൂളില്‍ നടക്കും. യു.പി, മുതിര്‍ന്നവര്‍, വനിത വിഭാഗങ്ങളായാണ് മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT