ഭെൽ ഇ.എം.എൽ സത്യഗ്രഹം 26ാം ദിവസത്തിലേക്ക്

കാസർകോട്: ഭെൽ ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം 26ാം ദിവസത്തിലേക്ക്. 25ാം ദിന സമരപരിപാടികൾ ബി.ജെ.പി നഗരസഭ പാർട്ടി ലീഡർ പി. രമേഷ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം നാരായണൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എ. വാസുദേവൻ സ്വാഗതം പറഞ്ഞു. എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്റഫ്, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം ഗിരികൃഷ്ണൻ എന്നിവർ സംസാരിച്ചു. സമരസമിതി നേതാക്കളായ വി. രത്നാകരൻ, കെ.ജി. സാബു, ബി.എസ്. അബ്​ദുല്ല, ടി.വി. ബേബി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.