രേഖകളില്ലാതെ കടത്തിയ 22.5 ലക്ഷം രൂപയുടെ അടക്ക പിടികൂടി

കാഞ്ഞങ്ങാട്​: ബദിയടുക്കയിൽനിന്ന്​ മംഗളൂരു ഭാഗത്തേക്ക് മതിയായ രേഖകളില്ലാതെ കടത്തിയ 22.25 ലക്ഷം രൂപ വിലമതിക്കുന്ന അടക്ക ജി.എസ്​.ടി വകുപ്പ് ഇൻറലിജൻസ് വിഭാഗം പിടികൂടി. ഡെപ്യൂട്ടി കമീഷണർ എ.വി. പ്രഭാകരൻ, സ്​റ്റേറ്റ് ടാക്സ് ഓഫിസർ കെ. രാജേന്ദ്ര എന്നിവരുടെ നിർദേശ പ്രകാരം അസി. ടാക്സ് ഓഫിസർമാരായ കെ.വി. സതീശൻ, കെ. മുരളി, മാത്യു സെബാസ്​റ്റ്യൻ, കെ. മോഹനൻ, ഡ്രൈവർ വാമന എന്നിവരടങ്ങുന്ന സംഘമാണ് കടത്ത് പിടികൂടിയത്. പിഴയും നികുതിയും അടക്കം 2,22,500 രൂപ ഈടാക്കി ചരക്കും വാഹനവും വിട്ടുകൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.