Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 11:58 PM GMT Updated On
date_range 2020-07-13T05:28:03+05:30രേഖകളില്ലാതെ കടത്തിയ 22.5 ലക്ഷം രൂപയുടെ അടക്ക പിടികൂടി
text_fieldsകാഞ്ഞങ്ങാട്: ബദിയടുക്കയിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് മതിയായ രേഖകളില്ലാതെ കടത്തിയ 22.25 ലക്ഷം രൂപ വിലമതിക്കുന്ന അടക്ക ജി.എസ്.ടി വകുപ്പ് ഇൻറലിജൻസ് വിഭാഗം പിടികൂടി. ഡെപ്യൂട്ടി കമീഷണർ എ.വി. പ്രഭാകരൻ, സ്റ്റേറ്റ് ടാക്സ് ഓഫിസർ കെ. രാജേന്ദ്ര എന്നിവരുടെ നിർദേശ പ്രകാരം അസി. ടാക്സ് ഓഫിസർമാരായ കെ.വി. സതീശൻ, കെ. മുരളി, മാത്യു സെബാസ്റ്റ്യൻ, കെ. മോഹനൻ, ഡ്രൈവർ വാമന എന്നിവരടങ്ങുന്ന സംഘമാണ് കടത്ത് പിടികൂടിയത്. പിഴയും നികുതിയും അടക്കം 2,22,500 രൂപ ഈടാക്കി ചരക്കും വാഹനവും വിട്ടുകൊടുത്തു.
Next Story