പൊലീസ് പരാതി പരിഹാര അതോറിറ്റി അദാലത്ത്: 22 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട്: ജില്ല പൊലീസ് കംപ്ലൈൻറ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തി. ലഭിച്ച 48 പരാതികളില്‍ 22 എണ്ണം തീര്‍പ്പാക്കി. 26 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റി​െവച്ചു. പൊലീസ് കം​ൈപ്ലൻറ് അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജില്ല ജഡ്ജി പി.എസ്. ദിവാകരന്‍ അദാലത്തിന് നേതൃത്വം നല്‍കി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അബൂബക്കര്‍, സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്ത് എന്നിവര്‍ സംബന്ധിച്ചു. അപേക്ഷ ക്ഷണിച്ചു കാസർകോട്​: ജില്ല ഭരണ സംവിധാനത്തി​ൻെറയും വനിത സംരക്ഷണ ഓഫിസി​ൻെറയും കൂട്ടിലൂടെ വിധവ സംരക്ഷണ പദ്ധതി വിധവകളുടെ പുനര്‍വിവാഹത്തിന് പ്രോത്സാഹനം നല്‍കുന്നു. ജില്ലയിലെ വിധവകളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്ക് ഫെബ്രുവരി 28ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ആറ് മാസത്തിനകം എടുത്ത പാസ്‌പോര്‍ട്ട്‌ സൈസ് ഫോട്ടോ, കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് വ്യക്​തമാക്കി സാമൂഹിക സാമ്പത്തിക സ്ഥിതി അറിയിച്ച് ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലെ സ്​റ്റേഷന്‍ ഹൗസ് ഓഫിസറുടെ സാക്ഷ്യപത്രം, ഗുരുതര രോഗങ്ങള്‍ ഇല്ലെന്നുള്ള ഗവ. മെഡിക്കല്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ്, വയസ്സ്​ തെളിയിക്കുന്ന രേഖ, അപേക്ഷക​ൻെറ സ്വഭാവത്തെക്കുറിച്ചും കുടുംബത്തി​ൻെറ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ചും ബന്ധപ്പെട്ട വാര്‍ഡ് മെംബറുടെ സാക്ഷ്യപത്രം എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിലാസം: വിമന്‍ പ്രൊട്ടക്​ഷന്‍ ഓഫിസര്‍, വനിത-ശിശുവികസന വകുപ്പ്, കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ- 671123. ഫോണ്‍: 04994 255266, 256266 സുസ്ഥിര വികസനം: സെമിനാര്‍ കാസർകോട്​: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പി​ൻെറ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് കെട്ടിടോദ്ഘാടനത്തി​ൻെറ ഭാഗമായി ഫെബ്രുവരി 18ന് ഉച്ച 2.30ന് കാസര്‍കോട് ജില്ലയുടെ സുസ്ഥിര വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് പി.ആര്‍ ചേംബറില്‍ ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്യും. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്‌മോഹന്‍ വിഷയാവതരണം നടത്തും. കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ല മിഷന്‍ കോ ഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, ആരോഗ്യ രംഗത്തെക്കുറിച്ച് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എം. രാജാറാം, വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ പി. ദിലീപ് കുമാര്‍, മാധ്യമ രംഗത്തെക്കുറിച്ച് കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡൻറ് മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിക്കും. ഐ.പി.ആര്‍.ഡി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.