പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ 2021 -കരട് പട്ടികയായി

കാസർകോട്​: പ്രത്യേക പട്ടിക പുതുക്കല്‍ 2021മായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവി​ൻെറ അധ്യക്ഷതയില്‍ നടത്തി. നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയെ സംബന്ധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കും. 2003 ജനുവരി ഒന്നിനോ അതിനുമുമ്പോ ജനിച്ചവര്‍ക്ക് സംസ്ഥാനത്തെ നിയമസഭ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിന് www.nvsp.in എന്ന വെബ്സൈറ്റിലൂടെയും വോട്ടര്‍ ഹെല്‍പ് ലൈന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാം. പുതിയ താമസ സ്ഥലത്ത് പേരു ചേര്‍ക്കുന്നതിനും പട്ടികയില്‍ നിലവിലുള്ള വോട്ടര്‍മാരുടെ വിവരങ്ങളില്‍എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ തിരുത്തുന്നതിനും ഓണ്‍ലൈന്‍ വഴി സൗകര്യമുണ്ട്. നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് പട്ടികയുടെ പകര്‍പ്പ് ജില്ലയിലെ അംഗീകൃത രാഷ്​ട്രീയ പാര്‍ട്ടികള്‍ക്ക് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്​ട്രേഷന്‍ ഓഫിസറുടെ കാര്യാലയത്തില്‍നിന്ന് വിതരണം ചെയ്യും. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ.കെ. രമേന്ദ്രന്‍, തഹസില്‍ദാര്‍മാരായ എ.വി. രാജന്‍, എന്‍. മണിരാജ്, വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.എച്ച്. കുഞ്ഞമ്പു, എം. കുഞ്ഞമ്പു നമ്പ്യാര്‍, മൂസ ബി. ചെര്‍ക്കള, മനുലാല്‍ മേലത്ത്, കെ.ആര്‍. ജയാനന്ദ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT